ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും

ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. നിയമനം സംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിൽ. കമ്മീഷൻ അംഗങ്ങളെ സംബന്ധിച്ച് രാഷ്ട്രീയ ധാരണയായാൽ മന്ത്രിസഭ ചേർന്ന് തീരുമാനം പ്രഖ്യാപിക്കും.

ജനുവരി 29 ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ച് മൂന്ന് മാസത്തിനകം പരിഷ്കരണം നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കണമെങ്കിൽ അതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിൽ വരേണ്ടതുണ്ട്. ഇതും അവസാനഘട്ടത്തിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*