രാജ്യത്തെ ആദ്യത്തെ സ്നാപ്ഡ്രാഗണ്‍ 8 എലിറ്റ് ഫോണ്‍; റിയല്‍മിയുടെ ജിടി 7 പ്രോ അടുത്ത മാസം ഇന്ത്യയില്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണ്‍ ആയ ജിടി 7 പ്രോ നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കമ്പനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ സ്നാപ്ഡ്രാഗണ്‍ 8 എലിറ്റ് ഫോണായിരിക്കും ഇത്.

സ്മാര്‍ട്ട്ഫോണുകള്‍ക്കായുള്ള ക്വാല്‍കോമിന്റെ പുതിയ മുന്‍നിര ചിപ്സെറ്റാണ് സ്നാപ്ഡ്രാഗണ്‍ 8 എലിറ്റ്. ഷവോമി, വണ്‍പ്ലസ്, ഓപ്പോ എന്നിവ പോലുള്ള കൂടുതല്‍ ബ്രാന്‍ഡുകള്‍ ഈ ചിപ്സെറ്റ് ഉപയോഗിച്ച് ഫോണുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്. എന്നാല്‍ ആദ്യമായി അവതരിപ്പിച്ച് വിപണിയില്‍ തരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് റിയല്‍മി.

ചൈനയില്‍ ഈ മാസം തന്നെ ഈ ഫോണ്‍ അവതരിപ്പിക്കും. പെരിസ്‌കോപ് ടെലിഫോട്ടോ ലെന്‍സ്, പുനര്‍രൂപകല്‍പ്പന ചെയ്ത കാമറ ഐലന്‍ഡ് അടക്കം നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ വരുന്നത്. വാട്ടര്‍ റെസിസ്റ്റന്‍സുമായി ബന്ധപ്പെട്ട് ഐപി 68/ 69 റേറ്റിങ്ങാണ് മറ്റൊരു ഫീച്ചര്‍. 6,500mAh ബാറ്ററി, 120W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണ, മുന്നില്‍ 50 എംപി സോണി ഐഎംഎക്‌സ് 906 പ്രൈമറി കാമറ, 8 എംപി അള്‍ട്രാ വൈഡ് കാമറ, പിന്നില്‍ 50 എംപി സോണി IMX882 ടെലിഫോട്ടോ ലെന്‍സ് എന്നിവയും ഫോണിന്റെ സവിശേഷതകളാണ്. ക്വാല്‍കോമിന്റെ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സറും സ്മാര്‍ട്ട്ഫോണില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Be the first to comment

Leave a Reply

Your email address will not be published.


*