ശബരിമലയിൽ തിരക്ക് കുറയുന്നു; മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു

ശബരിമലയിൽ തിരക്ക് കുറയുന്നു. ഇന്ന് വൈകിട്ട് 5 മണി വരെ ദർശനം നടത്തിയിരിക്കുന്നത് 64,287 പേരാണ്. പോയ ഒരു മണിക്കൂറിൽ 3,830 പേരും ദർശനം നടത്തി. സ്‌പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയവരുടെ എണ്ണം 7,000 കടന്നു.

മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് വൈകിട്ട് അഞ്ചുമണിമുതൽ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗാണ് ആരംഭിച്ചിട്ടുള്ളത്. 26-ന് മുപ്പതിനായിരം പേർക്കും 27-ന് 35,000 പേർക്കുമാണ് ദർശനത്തിനുള്ള അവസരം.

സ്‌പോട്ട് ബുക്കിംഗ് വഴി അയ്യായിരം ഭക്തരെ വീതം അനുവദിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*