
വൃക്ക രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. രോഗനിർണയം വൈകുന്നതും ,കൃത്യമായ ചികിത്സ ലഭിക്കാത്തതുമാണ് വൃക്ക രോഗികളുടെ എണ്ണം വർധിക്കുന്നതിന് കാരണം. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ തന്നെ ശരീരം ചില സൂചനകൾ നൽകാറുണ്ട്. ഇവ കണ്ട് തുടങ്ങുമ്പോൾ പലരും കരുതുന്നത് വൃക്കയിലെ കല്ലുകൾ ,അണുബാധ , എന്നിവയാണ് ഇതിന് കാരണമെന്നാണ്. എന്നാൽ അധികം ആരും തിരിച്ചറിയാതെ പോകുന്ന ഒരു അസുഖമാണ് കിഡ്നി ഫൈബ്രോസിസ്.
കിഡ്നി ഫൈബ്രോസിസ്
വൃക്കകൾക്ക് തകരാർ സംഭവിക്കുമ്പോൾ, ശരീരം അവ നന്നാക്കാൻ ശ്രമിക്കുന്നു. ഇത് സ്കാർ ടിഷ്യുവിന്റെ ഉത്പാദനത്തിന് കാരണമാകുന്നു. ഇത് ഒരു സാധാരണ പ്രോസസ്സ് ആണ്. എന്നാൽ ഇവ ആവർത്തിച്ച് സംഭവിക്കുകയോ , അല്ലെങ്കിൽ മാറാതിരിക്കുകയോ ചെയ്യുമ്പോൾ സ്കാർ ടിഷ്യു അടിഞ്ഞ് കൂടുകയും ക്രമേണ ഫൈബ്രോസിസായി മാറുകയും ചെയ്യും. ഇത് മാലിന്യങ്ങൾ ഫിൽറ്റർ ചെയ്യുന്നതിനും ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് തടസ്സമാവുകയും ചെയ്യും. ക്രോണിക് കിഡ്‌നി ഡിസീസ് (CKD ), പ്രമേഹം ,ഉയർന്ന രക്തസമ്മർദ്ദം , എന്നിവ ഫൈബ്രോസിസിന് കാരണമാകും.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് കാലതാമസമെടുക്കുന്നതിൽ പലപ്പോഴും ഇത് തിരിച്ചറിയാറില്ല. കിഡ്നി ഫൈബ്രോസിസ് ഉണ്ടായാൽ രോഗികൾക്ക് കടുത്ത ക്ഷീണമോ, കാലുകൾക്ക് വീക്കമോ അനുഭവപ്പെടാം. ഇവ മറ്റ് അസുഖങ്ങളുടെയും ലക്ഷണങ്ങളായി കണകാക്കപെടുന്നതിനാൽ ആരും അത്ര ഗൗരവമായി കാണാറില്ല. ഇത് കാരണങ്ങൾ കൂടുതൽ വഷളാക്കും. രോഗം കണ്ടെത്തി കഴിഞ്ഞാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കുക വളരെ ബുദ്ധിമുട്ടാണ്. അതിനാൽ രോഗത്തെ പ്രതിരോധിക്കാൻ ശ്രമിക്കേണ്ടതാണ്. ഇതിനായി രക്തസമ്മർദ്ദവും ,രക്തത്തിലെ ഗ്ലുക്കോസിന്റെ അളവും നിയന്ത്രിക്കുക , കൃത്യമായ ഡയറ്റ് ഫോളോ ചെയ്യുകയും ,സോഡിയത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുക ,വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്ന മരുന്നുകൾ ഒഴിവാക്കുക.
Be the first to comment