ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നവംബര്‍ ഒന്നിലേക്ക് നീട്ടി

ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നവംബര്‍ ഒന്നിലേക്ക് നീട്ടി. നവംബര്‍ ഒന്നിന് റേഷന്‍കടകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കും. ഭക്ഷ്യഭദ്രതയിലൂടെ അതിദാരിദ്ര്യമുക്തിയിലെത്തുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് റേഷന്‍വ്യാപാരികള്‍ ഗുണഭോക്താക്കളുമായി ദിവസത്തിന്റെ ചരിത്രപ്രാധാന്യം പങ്ക് വയ്ക്കും. നവംബര്‍ ഒന്നിന്റെ റേഷന്‍കടകളുടെ മാസാദ്യ അവധി മൂന്നിലേയ്ക്ക് മാറ്റിയെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു.

വകുപ്പിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പകല്‍ 11ന് സത്യന്‍ സ്മാരകത്തില്‍ ജീവനക്കാരുടെ വിപുലമായ യോഗം ചേരും. മന്ത്രി ജി ആര്‍ അനില്‍ പ്രഭാഷണം നടത്തും. ഭക്ഷ്യഭദ്രതയിലൂടെ കേരളത്തെ അതിദാരിദ്ര്യ മുക്തിയിലേക്ക് കൊണ്ടുപോകാന്‍ വ്യത്യസ്ത ചുമതലകള്‍ നിര്‍വ്വഹിച്ച ജീവനക്കാര്‍, റേഷന്‍ വ്യാപാരികള്‍, ഗതാഗത കരാറുകാര്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*