
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിന്നു കാണാതായ ജസ്‌ന ജയിംസിനെ സംബന്ധിച്ച് നിര്‍ണായ വെളിപ്പെടുത്തലുമായി മുണ്ടക്കയം ലോഡ്ജിലെ മുന്‍ ജിവനക്കാരി. കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ ജസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി ലോഡ്ജിലെത്തിയിരുന്നെന്നാണ് മുന്‍ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. 25 വയസ് തോന്നിക്കുന്ന യുവാവിനൊപ്പമാണ് ജസ്‌നയെ കണ്ടത്.
ടെസ്റ്റ് എഴുതാന്‍ പോകുകയാണെന്നാണ് പറഞ്ഞത്. മൂന്ന് നാല് മണിക്കൂര്‍ ലോഡ്ജില്‍ ഉണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു. 102-ാം നമ്പര്‍ മുറിയാണ് യുവാവ് എടുത്തത്. പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് പെണ്‍കുട്ടി ധരിച്ചിരുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് ഈ വിവരങ്ങള്‍ പറഞ്ഞിരുന്നതായും ലോഡ്ജിലെ മുന്‍ ജീവനക്കാരി പറയുന്നു.
ലോഡ്ജില്‍ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഈ കുട്ടി ഇവിടെ നില്‍ക്കുന്നത് എന്തിനെന്ന് ലോഡ്ജ് ഉടമയോട് ചോദിച്ചിരുന്നു. ഇത് ലോഡ്ജാണ്, ഇവിടെ പലരും വരുമെന്നും, ഇതിനകത്ത് ഇടപെടേണ്ട കാര്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്‌റെ മറുപടി. പത്രത്തില്‍ പെണ്‍കുട്ടിയുടെ ചിത്രം കണ്ടപ്പോഴാണ് സാമ്യം മനസിലായത്. വാര്‍ത്ത പത്ത്രതില്‍ കണ്ടപ്പോള്‍ തന്‌റെ സംശയം ലോഡ്ജ് ഉടമ ബിജുവിനോട് പങ്കുവെച്ചിരുന്നു. ലോഡ്ജ് ഉടമയുടെ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ആരോടും പറയാതിരുന്നത്. ഇപ്പോള്‍ ലോഡ്ജില്‍നിന്ന് പിണങ്ങി ഇറങ്ങിയതിനെത്തുടര്‍ന്നാണ് ഈ വിവരം പുറത്തു പറയുന്നതെന്നാണ് ഇവര്‍ പറയുന്നത്.
ജസ്‌നയുടേതായി പുറത്തുവന്ന ഏറ്റവും അവസാന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത് ഈ ലോഡ്ജിനോട് ചേര്‍ന്നുള്ള ഒരു കടയില്‍നിന്നുമായിരുന്നു.
Be the first to comment