ദളപതി വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന രീതിയിൽ ശ്രദ്ധേയമായ റിലീസിനൊരുങ്ങുന്നു ജനനായകനിലെ ആദ്യ ഗാനം റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതത്തിൽ അനിരുദ്ധ് തന്നെയും വിജയ്‍യും ചേർന്ന് ആലപിച്ചിരിക്കുന്നു ‘ദളപതി കച്ചേരി’ എന്ന ഗാനം മിനുട്ടിൽ ലധികം കാഴ്ചക്കാരെ നേടി.
ഗാനത്തിൽ വിജയ്‌ക്കൊപ്പം മമത ബൈജുവിന്റെയും, പൂജ ഹെഗ്‌ഡെയുടെയും തകർപ്പൻ ഡാൻസാണ് ഹൈലൈറ്റ്. ജനനായകൻ ബാലയ്യ ചിത്രം ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്ക് ആവാൻ സാധ്യതയുണ്ട് എന്നും അതിനാൽ മമത ബൈജു വിജയ്‌യുടെ മകളെയാണ് അഭിനയിക്കുന്നത് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരമുണ്ടായിരുന്നു.
ഗാനത്തിലെ ദൃശ്യങ്ങളിൽ തമിഴ്‌നാടിന്റെ ഭൂപ്രദേശവും ജനജീവിതവുമെല്ലാം കാണിക്കുന്നുണ്ട്, ഒപ്പം വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ സൂചനകളും ഗാനത്തിന്റെ വരികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ ഗാനം ആരംഭിക്കുന്നത് അനിരുദ്ധ് ഒരു വേദിയിൽ ഗാനം ആലപിക്കുന്നത് കാണിച്ചുകൊണ്ടാണ്.
H . വിനോദ് സംവിധാനം ചെയ്ത ജനനായകനിൽ വിജയ്, പൂജ ഹെഗ്‌ഡെ, മമിതാബൈജു എന്നിവർക്കൊപ്പം ബോബി ഡിയോൾ, പ്രിയാമണി, പ്രകാശ്‌രാജ്, ഗൗതം മേനോൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പൊളിറ്റിക്കൽ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 2026 പൊങ്കലിന് വേർഡിൽ വൈഡ് ആയി റിലീസ് ചെയ്യും.



Be the first to comment