സ്റ്റോക്ക് ഓൺ ട്രെന്റ് : യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ അന്തരിച്ച ജോസ് മാത്യു ഇളതുരുത്തിയിലിന്റെ സംസ്‍കാരം ഇന്ന് ഒന്പത് മണിക്ക് സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് ജോസഫ് കാത്തലിക്ക് ചർച്ചിൽ നടക്കും. പിതാവ് പരേതനായ മാത്യു ജോസഫ് ഇളം തുരുത്തിൽ. അമ്മ ഏലിക്കുട്ടി മാത്യു, ഈരാറ്റുപേട്ട പേഴ്ത്തുംമൂട്ടിൽ കുടുംബാംഗം.
ഭാര്യ ഷീബ ജോസ് പുറപ്പുഴ പാലക്കൽ കുടുംബാംഗം. മക്കൾ കെവിൻ ജോസ്, കാരോൾ ജോസ് (കീൽ യൂണിവേഴ്സിറ്റി, ന്യൂ കാസ്റ്റിൽ), മരിയ ജോസ് 7-ാം ക്ലാസ് വിദ്യാർഥിനി. സഹോദരങ്ങൾ : sr.ജിജി മാത്യു(പ്രിൻസിപ്പൽ സെന്റ് ജെയിംസ് കോളജ് ഓഫ് നഴ്സിങ് ചാലക്കുടി), റെജി ചെറിയാൻ കല്ലു കുളങ്ങര എരുമേലി, ലിജി ജെയ്സൺ മരങ്ങാട്ട് അറക്കുളം, ബിജു ഇളംതുരുത്തിൽ (പ്രസിഡന്റ് പ്രവാസി കേരള കോൺഗ്രസ് യുകെ).



Be the first to comment