അസോസിയേറ്റ് അംഗത്വം നൽകിയത് സ്വാഗതാർഹം; കേരളത്തിലെ രാഷ്ട്രീയ സാഹചര്യംയുഡിഎഫിന് അനുകൂലമാണ്, സി കെ ജാനു

യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകിയത് സ്വാഗതാർഹമെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി അധ്യക്ഷ സി കെ ജാനു. യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിർത്തുന്ന സമീപനം സ്വീകരിക്കുന്നു. മുത്തങ്ങ വെടിവെയ്പ്പ് ഉണ്ടായത് യുഡിഎഫ് കാലത്താണെന്നത് യാഥാർഥ്യമാണ്. എന്നാൽ അതിനു ശേഷം യുഡിഎഫിൽ നിന്നുണ്ടായത് ഏറ്റവും അനുകൂലമായ സമീപനമായിരുന്നുവെന്നും സി കെ ജാനു വയനാട്ടിൽ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്. ജനങ്ങളുടെ ചിന്ത മാറി ആദിവാസികൾക്കനുകൂലമായ നിയമങ്ങൾ മുഴുവൻ ഭേദഗതി ചെയ്തത് എൽഡിഎഫാണ്. 9 വർഷമായി തുടരുന്നതും ജനവിരുദ്ധ സമീപനമാണ്. ജനങ്ങൾക്ക് തിരിച്ചറിവുണ്ടായി. പക്ഷെ ഇടതു പ്രസ്ഥാനങ്ങൾക്ക് തിരിച്ചറിവുണ്ടാവുന്നില്ല. കുറ്റിച്ചൂലിനെ നിർത്തിയാൽ ജയിക്കുന്ന കാലം കഴിഞ്ഞുവെന്നും സി കെ ജാനു പരിഹസിച്ചു.

യുഡിഎഫിന് എല്ലാ ആളുകളെയും ഒപ്പം നിർത്തുന്ന സമീപനം ഉണ്ട്. മനുഷ്യരാശിയ്ക്ക് വേണ്ടിയാണ് ജെആർപി ഈ നിലപാട് എടുത്തത്. പാർട്ടിയെ മുന്നണിയിൽ എടുത്തതിൽ പായസം വെച്ച് ആഘോഷിക്കുകയാണ് പലയിടത്തും. പാർട്ടിയിലുള്ള ആളുകൾ വളരെ സന്തോഷത്തിലാണ്. യുഡിഎഫാണ് ആദിവാസികൾക്ക് വേണ്ടി ഇടപെടുന്നത്. സീറ്റ് ചർച്ചകൾ ഒന്നും ഇതുവരെ നടന്നിട്ടില്ല. ഭാവിയിൽ അത്തരം ചർച്ചകൾ നടത്താവുന്നതാണ് പക്ഷെ ആദ്യം പാർട്ടിയിൽ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യും.എൻ ഡി എ യിൽ നിന്ന് ലഭിച്ചത് അവഗണനയാണ് ഇവരാണ് ആദ്യം പാർട്ടിയെ സ്വീകരിച്ചത് പക്ഷെ മുന്നണി എന്ന നിലയിൽ പിന്നീട് പരിഗണിച്ചില്ലെന്നും സി കെ ജാനു വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*