
ബെംഗളുരു: കോടികളുടെ നികുതി വെട്ടിപ്പ് ആരോപണം നേരിടുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ മേഘ്‌ന ഫുഡ്‌സിൻ്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. ബെംഗളുരുവിലെ കോറമംഗല, ഇന്ദിര നഗര്‍, ജയനഗര്‍, എന്നിവിടങ്ങളിലുള്ള കോര്‍പറേറ്റ് ഓഫീസുകളിലും, മറ്റ് സ്ഥലങ്ങളിലുള്ള സ്ഥാപനങ്ങളിലുമാണ് ഇന്ന് പുലര്‍ച്ചെ ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്. ആദായ നികുതി വകുപ്പിൻ്റെ കര്‍ണാടക, ഗോവ ഡിവിഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. കോടികളുടെ നികുതി വെട്ടിപ്പാണ് മേഘ്‌ന ഗ്രൂപ്പിനെതിരേ ആരോപിക്കുന്നത്.
Be the first to comment