കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മാലൂരു നിയമസഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് വിജയം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. എംഎല്‍എ കെ വൈ നഞ്ചഗൗഡയുടെ തെരഞ്ഞെടുപ്പ് വിജയമാണ് കോടതി അസാധുവാക്കിയത്.
വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപിയുടെ കെ എസ് മഞ്ജുനാഥ ഗൗഡയാണ് കോടതിയെ സമീപിച്ചത്. വോട്ടെണ്ണലില്‍ തിരിമറി നടന്നതിനാല്‍ നഞ്ചഗൗഡയുടെ വിജയം റദ്ദാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
മണ്ഡലത്തില്‍ റീകൗണ്ടിങ് നടത്തി നാലാഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ജസ്റ്റിസ് ആര്‍ ദേവദാസിൻ്റെ ബെഞ്ച് നിര്‍ദേശം നല്‍കി. വോട്ടെണ്ണലിൻ്റെ വീഡിയോ ദൃശ്യം ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ കോലാര്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

Be the first to comment