
ആംസ്റ്റര്‍ഡാം: 1970-80 കാലഘട്ടത്തില്‍ ഫുട്‌ബോള്‍ ലോകത്ത് വിപ്ലവം തീര്‍ത്ത ടോട്ടല്‍ ഫുട്‌ബോള്‍ കളിച്ച നെതര്‍ലന്‍ഡ്‌സ് ടീം അംഗം ഇതിഹാസ താരം യോഹാന്‍ നീസ്‌കെന്‍സ് അന്തരിച്ചു. 73 വയസായിരുന്നു. യോഹാന്‍ ക്രൈഫിന്റെ നേതൃത്വത്തില്‍ 1974, 78 ലോകകപ്പ് ഫൈനലുകള്‍ തുടരെ കളിച്ച ഡച്ച് ടീമില്‍ അംഗമായിരുന്നു നീസ്‌കെന്‍സ്.
1970 കാലഘട്ടത്തില്‍ തുടരെ മൂന്ന് യൂറോപ്യന്‍ കപ്പ് നേടിയ അയാക്‌സ് ടീമിലും നീസ്‌കെന്‍സ്. ക്രൈഫിന്റെ ടോട്ടല്‍ ഫുട്‌ബോള്‍ കളിച്ച ടീമില്‍ മധ്യനിരയുടെ പ്രധാന ശക്തി കേന്ദ്രമായിരുന്നു നീസ്‌കെന്‍സ്. ഒരര്‍ഥത്തില്‍ ക്രൈഫിന്റെ ടോട്ടല്‍ ഫുട്‌ബോള്‍ ദാര്‍ശനികതയെ കാവ്യാത്മകമായി കളിച്ചു വ്യാഖ്യാനിച്ച താരമാണ് നീസ്‌കെന്‍സ്.
നെതര്‍ലന്‍ഡ്‌സിനായി 49 മത്സരങ്ങളാണ് നീസ്‌കെന്‍സ് കളിച്ചത്. ഡച്ച് ഫുട്‌ബോള്‍ സംഭാവന ചെയ്ത ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് നീസ്‌കെന്‍സ് എന്നു നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ അനുസ്മരിച്ചു.
ലോക ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മധ്യനിര താരമായി അറിയപ്പെട്ട കളിക്കാരനാണ് നീസ്‌കെന്‍സ്. അയാക്‌സ്, ബാഴ്‌സലോണ ടീമുകള്‍ക്കായാണ് ക്ലബ് തലത്തില്‍ കൂടുതല്‍ കളിച്ചത്. സഹ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Be the first to comment