മലയാളത്തില്‍ നിരവധി ഹാസ്യപ്രധാനമായ ചിത്രങ്ങളുണ്ടായിട്ടുണ്ട്. ഹാസ്യ ചിത്രങ്ങള്‍ക്ക് എന്നും പ്രക്ഷകരുടെ പിന്തുണയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി മലയാളത്തില്‍ ഹാസ്യചിത്രങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഒരു ഇടവേളയ്ക്കു ശേഷം ഇതാ ഇന്ന് തിയറ്ററുകളില്‍ എത്തിയ പെറ്റ് ഡിറ്റക്ടീവ് എന്ന മലയാള സിനിമ കേരളക്കരയെ ആകമാനം പൊട്ടിച്ചിരിപ്പിക്കുകയാണ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തില്‍ യുവതാരം ഷറഫുദ്ദീനാണ് നായകന്‍. നായികയായി എത്തുന്നത് അനുപമാ പരമേശ്വരനും. ഇരുവരും തകര്‍ത്തുവാരിയിരിക്കുകയാണ് തീയേറ്റര്‍.
കോമഡിയും ത്രില്ലിംഗായ ഒട്ടനവധി സംഭവങ്ങളും ചേര്‍ന്ന അതിഗംഭീര എന്റെര്‍ടെയിനറാണ് പെറ്റ് ഡിക്ടറ്റീവ്. പ്രനീഷ് വിജയന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കത് ഷറഫുദ്ദീനും, ഗോകുലം മൂവീസും ചേര്‍ന്നാണ്. തിരക്കഥ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
സമ്പൂര്‍ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും ഏറെ ശ്രദ്ധേയമായിരുന്നു.ടെക്നോളജിയും പ്രേക്ഷകരെ രസിപ്പിക്കാനുള്ള കഴിവും ഒരുമിച്ചു ചേര്‍ന്നൊരു ഒന്നൊന്നര സിനിമയെന്നുവേണം പെറ്റ് ഡിറ്റക്ടീവിനെ വിലയിരുത്താന്‍. കുട്ടികളേയും മുതിര്‍ന്നവരേയും എന്നു വേണ്ട എല്ലാത്തരം പ്രേക്ഷകരേയും ഒരു പോലെ ആകര്‍ഷിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഒരു സ്വകാര്യ ഡിക്ടറ്റീവ് ഏജന്‍സി നടത്തിപ്പുകാരനായ ടോണി ജോസ് ആലുക്കയെന്ന പ്രൈവറ്റ് ഡിക്ടറ്റീവിന്റെ ജീവിതത്തിലെ നിരവധി മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടോണിക്ക് മുന്നില്‍ അന്വേഷിക്കാനായി എത്തുന്ന ഒരു കേസ്. അതിനു പിന്നാലെ നടത്തുന്ന അന്വേഷണം, നിരവധി അസാധാരണ സംഭവവികാസങ്ങള്‍, എന്നിവയാണ് ചിത്രത്തിലുള്ളത്. ഇതിനെല്ലാം ഹാസ്യത്തിന്റെ മേമ്പൊടിയുമുണ്ട്. ആക്ഷനും ഒപ്പം ഹാസ്യവും ഒരു പോലെ ചാലിച്ചെടുത്ത നിരവധി മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്. ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ ഹാസ്യ ചിത്രം എന്നതിലും ഉപരി, ഒരു ഡിറ്റക്ടീവ്് ചിത്രമെന്ന നിലയിലും വിലയിരുത്താവുന്ന ചിത്രമാണ് പെറ്റ് ഡിറ്റക്ടീവ്. ത്രില്ലറും സസ്പെന്‍സും നിറഞ്ഞ ഒട്ടേറെ അഭിനയമുഹൂര്‍ത്തങ്ങളാണ് സംവിധായകന്‍ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ദീന്‍ എന്ന നടന്റെ അഭിനയജീവിതത്തിലെ നാഴികകല്ലായി മാറിയേക്കാവുന്നൊരു ചിത്രം കൂടിയാണ് പെറ്റ് ഡിറ്റക്ടീവ്. ആക്ഷനും കോമഡിയും ഒരേപോലെ കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള നടനാണ് താനെന്ന് ഷറഫുദ്ദീന്‍ തെളിയിച്ചിരിക്കയാണ് ഈ ചിത്രത്തിലൂടെ. തികഞ്ഞ കൈയ്യടക്കത്തോടെയാണ് തന്റെ കഥാപാത്രത്തെ ഷറഫുദ്ദീന്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
നായകവേഷത്തിലെത്തുന്ന ഷറഫുദ്ദീനൊപ്പം നായിക അനുപമ പരമേശ്വരനും ചിത്രത്തില്‍ മത്സരിച്ച് അഭിനയിച്ചു എന്നുവേണം പറയാന്‍. സിനിമയിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ എത്രയേറെ സൂഷ്മതയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് അത്ഭുതത്തോടെ മാത്രമേ വിലയിരുത്താന്‍ കഴിയൂ. പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ആവശ്യമായ എല്ലാ ചേരുവകളും ഓരോ കഥാപാത്രത്തിനും നല്‍കിയിരിക്കുന്നതായി ഫീല്‍ ചെയ്യും. ഏറ്റവും എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം വിജയരാഘവന്‍ അവതരിപ്പിക്കുന്ന ദില്‍രാജാണ്. വിജയരാഘവന്റെ തീര്‍ത്തും വ്യത്യസ്തമായൊരു കഥാപാത്രമാണ് ദില്‍രാജ്. വിനയ് ഫോര്‍ട്ട്, നിഷാന്ത് സാഗര്‍, ഷോബി തിലകന്‍, വിനായകന്‍, ഭഗത് മാനുവല്‍ തുടങ്ങിയ താരങ്ങള്‍ ശരിക്കും നിറഞ്ഞാടുകയാണീ ചിത്രത്തില്‍. എടുത്തുപറയേണ്ടത് ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രണമികവുതന്നെയാണ്. ചിത്രം കാണാനായി ധൈര്യത്തോടെ ടിക്കറ്റെടുത്തോളൂ.



Be the first to comment