ചെറുതോണി അണക്കെട്ട് സന്ദർശിക്കാം; നിയന്ത്രണങ്ങൾക്ക് അയവ്, ഒരു ദിവസം 3700 പേർക്ക് പ്രവേശനം

ഇടുക്കി ചെറുതോണി അണക്കെട്ട് സന്ദർശനത്തിനുള്ള നിയന്ത്രണങ്ങൾക്ക് അയവുവരുത്തി തുറന്നു കൊടുത്തു. ഇനിമുതൽ ബഗ്ഗി കാറുകളിലും, നടന്നും അണക്കെട്ടിൽ സന്ദർശനം നടത്താം. ഓൺലൈൻ വഴിയും ചെറുതോണി ഡാമിൻ്റെ പ്രവേശന കവാടത്തിൽ നിന്നും ടിക്കറ്റുകൾ ലഭിക്കും. ചെറുതോണി അണക്കെട്ടിന്റെ പ്രവേശന കവാടത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് നിയന്ത്രണങ്ങൾക്ക് അയവു വരുത്തി പാസ് നൽകിയത്.

മണിക്കൂറിൽ 500 പേർക്ക് വീതം നടന്നു കാണുന്നതിനുള്ള പ്രവേശനമാണ് അനുവദിക്കുക. കൂടാതെ ഒരു ദിവസം 1200 പേർക്കാണ് ബഗ്ഗി കാറുകളിലും പ്രവേശനം. പ്രതിദിനം 3700 പേർക്കാണ് സന്ദർശനം അനുമതിയുള്ളത്.

ബഗ്ഗി കാറിൽ ഒരാൾക്ക് 150 രൂപയാണ് നിരക്ക്. 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 5 വയസ് മുതൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശന ഫീസ് 30 രൂപ. തുടർന്നുള്ളവർക്ക് 50 രൂപയുമാണ് നടന്നു കാണുന്നതിന് നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

രാവിലെ 9.30 ന് ടിക്കറ്റ് കൗണ്ടർ തുറക്കും. 10 മുതൽ 4 വരെയും പ്രവേശന പാസ് ലഭിക്കും. 5.30ഓടു കൂടി സന്ദർശകരെ പൂർണമായും ഒഴിവാക്കി ​ഗെയ്റ്റ് അടയ്ക്കും.

വനം വകുപ്പ് നടത്തിവരുന്ന ബോട്ട് സവാരി തുടരുമെങ്കിലും, മുൻകാലത്തെപ്പോലെ വൈദ്യുതിവകുപ്പിന്റെ ബോട്ട് സവാരി ഉണ്ടാകില്ല. കനത്ത നിയന്ത്രണത്തിലാണ് സന്ദർശനം അനുവദിക്കുക. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള കാമറകൾ ഒന്നും തന്നെ ഡാമിൽ പ്രവേശിപ്പിക്കില്ല. അണക്കെട്ടിന്റെ പരിധിക്കുള്ളിൽ ഡ്രോൺ പോലെ കാമറകൾ പറത്തുവാനും അനുമതി ഇല്ല.

rur

Be the first to comment

Leave a Reply

Your email address will not be published.


*