ഓൾ കേരള എം എൽ എസ് പി അസോസിയേഷന്റെ രണ്ടാമത് ജില്ലാ സമ്മേളനം ഏറ്റുമാനൂരിൽ നടന്നു

ഏറ്റുമാനൂർ: ഓൾ കേരള എം എൽ എസ് പി അസോസിയേഷന്റെ രണ്ടാമത് ജില്ലാ സമ്മേളനം ” HOPE 26 ” കോട്ടയം ഏറ്റുമാനൂർ, ജോബിൻസ് ഓഡിറ്റോറിയത്തിൽ വച്ചു ജനുവരി 4 ഞായറാഴ്ച നടത്തപ്പെട്ടു.

എ കെ എം എൽ എസ് പി സ്റ്റേറ്റ് പ്രസിഡന്റ്‌  നിഷ എം നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ   എ കെ എം എൽ എസ് പി  ജനറൽ സെക്രട്ടറി ദിവ്യ ശിവരാജ പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. കെ എൻ യു സ്റ്റേറ്റ് വൈസ് പ്രസിഡന്റും കേരള നഴ്സിംഗ് കൗൺസിൽ മെമ്പറുമായ നിഷ സൂസൻ ഡാനിയേൽ മുഖ്യാതിഥിയായിരുന്നു. കെ എം എൽ എസ് പി സ്റ്റേറ്റ് എക്സിക്യൂട്ടീവ് ആൻ മരിയ, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി നിമ്മി, ജില്ലാ പ്രസിഡന്റ്‌  അശ്വതി മോഹനൻ എന്നിവർ പ്രസംഗിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*