തദ്ദേശ തെരഞ്ഞെടുപ്പ്: സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കും.

2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരം നൽകിയത്. അനർഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ളവയിൽ ഭേദഗതി വരുത്തുന്നതിനും അപേക്ഷിക്കാനും അവസരം നൽകിയിരുന്നു. ഇതിനുശേഷമുള്ള സപ്ലിമെന്ററി പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്നു മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്നു മണി വരെ പത്രിക നല്‍കാവുന്നതാണ്. പത്രിക നല്‍കാന്‍ ഞായറാഴ്ച ഒഴികെ ഏഴു ദിവസമാണ് ലഭിക്കുക. ഈ മാസം 21 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Be the first to comment

Leave a Reply

Your email address will not be published.


*