
ലണ്ടന്‍; സ്ലോവേനിയയ്ക്കും സ്വീഡനുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗീസ് ടീമിനെ പ്രഖ്യാപിച്ചു. പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകന്‍ റോബെര്‍ട്ടോ മാര്‍ട്ടിനെസാണ് ടീമിനെ പ്രഖ്യാപിച്ചത്. 32 അംഗ ടീമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടം പിടിച്ചു. 39കാരനായ റൊണാള്‍ഡോയ്‌ക്കൊപ്പം 41കാരനായ ഡിഫന്‍ഡര്‍ പെപ്പെയും പോര്‍ച്ചുഗീസ് നിരയിലുണ്ട്. മാര്‍ച്ച് 22ന് ഗ്വിമാരേസില്‍ വെച്ചാണ് പോര്‍ച്ചുഗീസ്- സ്വീഡന്‍ മത്സരം. മാര്‍ച്ച് 27ന് ലുബ്ലിയാനയില്‍ വെച്ചാണ് പറങ്കിപ്പട സ്ലോവേനിയയെ നേരിടുക. ജൂണില്‍ ഫിന്‍ലന്‍ഡ്, ക്രൊയേഷ്യ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെ മൂന്ന് സൗഹൃദ മത്സരങ്ങളും പോര്‍ച്ചുഗീസ് സ്വന്തം തട്ടകത്തില്‍ കളിക്കും.
ഗോൾകീപ്പർമാർ: ഡീഗോ കോസ്റ്റ, ജോസ് എസ്എ, റൂയി പട്രീസിയോ
ഡിഫൻഡർമാർ: അൻ്റോണിയോ സിൽവ, ഡിയോഗോ ലെയ്‌റ്റ്, ഗോങ്കലോ ഇനാസിയോ, ജോവോ മരിയോ, ജോവോ കാൻസെലോ, ഡിഗോൾ ദലോട്ട്, പെപ്പെ, നെൽസൺ സെമെഡോ, നുനോ മെൻഡസ്, റാഫേൽ ഗ്യുറേറോ, റൂബൻ ഡയസ്
Be the first to comment