കൊച്ചി:കേരള സഭ 2025 ഹരിതശീല വര്ഷമായി ആചരിക്കുമെന്ന് കെസിബിസി. നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിരക്ഷിക്കുകയെന്ന ആഹ്വാനത്തോടെ ഫ്രാന്സിസ് മാര്പാപ്പയുടെ 2015 ലെ ചാക്രിക ലേഖനമായ ‘ലൗതാത്തോ സി’ 10-ാം വാര്ഷികാഘോഷത്തിന്റെയും ആഗോളസഭയുടെ മഹാ ജൂബിലിയോടനുബന്ധിച്ചുള്ള സഭാനവീകരണത്തിന്റെയും ഭാഗമായാണ് വര്ഷാചരണം നടത്തുന്നത്.
കേരളസഭ സംസ്ഥാന തലത്തിലും രൂപത, ഇടവക തലങ്ങളിലും സഭാസ്ഥാപനങ്ങളിലും കുടുംബങ്ങളിലും ഹരിതശീല പ്രയത്നങ്ങള് ശക്തിപ്പെടുത്തണമെന്ന് ഇന്നലെ സമാപിച്ച കെസിബിസി സമ്മേളനം ആഹ്വാനം ചെയ്തു.
ഹരിതശീല വര്ഷാചരണത്തിന്റെ ലക്ഷ്യങ്ങള്
1. 2025 ജനുവരി മുതല് 2026 ഡിസംബര് വരെയുള്ള രണ്ട് വര്ഷത്തിനുള്ളില് കേരളത്തിലെ മുഴുവന് രൂപതകളെയും ഇടവകകളെയും സ്ഥാപനങ്ങളെയും ഹരിത ചട്ടങ്ങള് പാലിക്കുന്ന കാര്ബണ് ന്യൂട്രല് സംവിധാനങ്ങളായി രൂപാന്തരപ്പെടുത്തുക.
2. ഇടവകകളും സ്ഥാപനങ്ങളും ഗ്രീന് ഓഡിറ്റ് നടത്തുകയും, ഹരിതചട്ട പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുകയും ചെയ്യുക.
3. എല്ലാ കത്തോലിക്കാ സ്ഥാപനങ്ങളും ഇടവകകളും ആഗോള സഭയുടെ പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സംവിധാനമായ ‘ലൗദാത്തോ സി ആക്ഷന് പ്ലാറ്റ്ഫോമില്’ അംഗമാകുകയും തുടര്പ്രവര്ത്ത നങ്ങളുടെ ഭാഗമാകുകയും ചെയ്യുക.
2024 ഓഗസ്റ്റ് മുതല് ഡിസംബര്വരെ റീജിയണല്, രൂപതാ തലങ്ങളില് ഇടവകകളും സ്ഥാപനങ്ങളും കാര്ബണ് ന്യൂട്രല് പദവിയിലേക്ക് മാറുന്നതിന് ആവശ്യമായ ബോധവല്ക്കരണ പരിപാടികളും പരിശീലനങ്ങളും സംഘടിപ്പിക്കും. 2025 ജനുവരി മുതല് 2026 ഡിസംബര് വരെയുള്ള കാലയളവില് പദ്ധതി പൂര്ണ്ണമായും നടപ്പിലാക്കാനാണ് ഉദേശിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലം നമ്മുടെ നാട്ടില് പോലും പ്രകടമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരള മെത്രാന് സമിതി കാര്ബണ് ന്യൂട്രല് ആകാനുള്ള ആഹ്വാനം നല്കിയിരിക്കുന്നത്.
സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് ഇന്ന് 600 രൂപയാണ് വർധിച്ചത്. 55,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 75 രൂപ കൂടി 6960 രൂപയിലെത്തി. മെയിൽ രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. പവന് 55,120 രൂപയായിരുന്നു അന്ന്. ഈ മാസത്തിന്റെ തുടക്കത്തിൽ […]
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 […]
Be the first to comment