
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ചില്‍ മോദിയുടെ കോലം കത്തിച്ചു. ബാരിക്കേട് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലീസിന് നേരെ വടിയും കമ്പുമെറിഞ്ഞു. പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോവുകയായിരുന്നു.
സിഎഎയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. യുവജനസംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും സമരമുഖത്തുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും സിഎഎയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. തുടര്‍ന്നും പ്രതിഷേധ സമരങ്ങള്‍ ഉണ്ടാവുമെന്ന് മുന്നണികൾ അറിയിക്കുന്നു.
Be the first to comment