കുട്ടികളുടെ സ്ക്രീൻ ടൈം കൂടുന്നുവെന്ന് ആകുലപ്പെടുന്നതിന് മുൻപ് മാതാപിതാക്കൾ ഇക്കാര്യങ്ങൾ കൂടി അറിയണം

ജോലിയും ജീവിതപ്രശ്നങ്ങളുമായി നിങ്ങള്‍ തിരക്കിലാകുമ്പോള്‍ നിങ്ങളുടെ കുട്ടികളുടെ വൈകാരിക ലോകത്തെ പരുവപ്പെടുത്തുന്ന ഒന്നുണ്ട്. അവർക്ക് മുന്നിലിരിക്കുന്ന സ്ക്രീൻ. അനുഭവങ്ങളിലൂടെ ജീവിതപാഠങ്ങള്‍ പഠിക്കുന്നതിലും അവരെ സ്വാധീനിക്കുന്നത് മുന്നിലെ സ്ക്രീനിൽ തെളിയുന്ന റീൽ ജീവിതങ്ങളാണ്.

ഇക്കാലത്ത് കാമറ ഓൺ ചെയ്താൽ തൻ്റെ ലുക്കിനെ കുറിച്ച് ആകുലപ്പെടുന്ന ബാല്യങ്ങളാണ് ഏറെയും. കൗമാരക്കാർ ഓൺലൈനിൽ കാണുന്ന കാര്യങ്ങളുമായി അവരുടെ കുടുംബത്തെ താരതമ്യം ചെയ്യുന്നു. കുട്ടികളുടെ കൈകളിൽ നിന്ന് മൊബൈൽ പിടിച്ചു വാങ്ങുന്നതിന് മുൻപ് മാതാപിതാക്കള്‍ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.

  • രക്ഷിതാക്കൾ തങ്ങളുടെ കുട്ടിയുടെ സ്ക്രീൻ സമയത്തെക്കുറിച്ച് വളരെയേറെ ആശങ്കപ്പെടാറുണ്ട്. എന്നാൽ സ്വന്തം ഡിജിറ്റൽ പെരുമാറ്റത്തെ അവർ പലപ്പോഴും മറന്നു പോകുന്നു. സന്തോഷത്തോടെ കുടുംബസമേതമുള്ള ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ ചാർത്തുകയും യഥാർഥാർത്തിൽ അകന്നു നിൽക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ കുട്ടികള്‍ വികാരങ്ങള്‍ സത്യസന്ധതയോടെ ജീവിക്കാനല്ല, മറിച്ച് പ്രദർശനത്തിനാണെന്ന് അവർ തെറ്റിദ്ധരിക്കുന്നു. ഈ ചിന്താഗതി മാറ്റുന്നതിന് കുട്ടികളുമായി സത്യസന്ധമായി ഇടപഴകുകയും ആശയവിനിമയം നടത്തുകയും വേണം.
  • മാതാപിതാക്കൾ പരസ്പരം ബഹുമാനത്തോടെയും സത്യസന്ധമായ ആശയവിനിമയത്തോടെയും പെരുമാറുന്നത് കുട്ടികൾ കാണുന്നത്, സ്നേഹം നാടകമല്ലെന്നും ആശ്രയത്വമാണെന്നും തിരിച്ചറിയാൻ സഹായിക്കും. ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾക്ക് പിന്നാലെ സോഷ്യൽമീഡിയയിൽ വലിയ പോസ്റ്റ് പങ്കുവയ്ക്കുന്നതിന് പകരം അത് സ്വകാര്യമായി പരിഹരിക്കുന്നത് കാണുന്ന കുട്ടികൾ അതിരുകൾ പഠിക്കുന്നു. ഫിൽട്ടറുകളില്ലാതെ സ്നേഹിക്കുമ്പോൾ യഥാർഥ സ്നേഹം എങ്ങനെയാണെന്നും അവർ മനസിലാക്കുകയും ചെയ്യുന്നു.
  • സ്ക്രീനിന് അപ്പുറത്ത് ജീവിതത്തിൽ മറ്റു പലതുമുണ്ടെന്ന് മാതാപിതാക്കൾ കുട്ടികൾക്ക് ചൂണ്ടിക്കാണിക്കുകയും യഥാർത്ഥ ജീവിതം കൂടുതൽ സംതൃപ്തമാക്കുകയും ചെയ്യുമ്പോൾ, അത് കുട്ടികൾക്ക് ജീവിതത്തിൽ ആരോഗ്യകരമായ മൂല്യങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*