കനത്ത മൂടൽ മഞ്ഞ്; ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു

ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ടി20 അന്താരാഷ്ട്ര മത്സരം കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് മത്സരം റദ്ദാക്കിയത്. രാത്രി 9.30ന് മൈതാന അവസ്ഥ പരിശോധിച്ച അമ്പയർമാർ മത്സരം നടത്താനാകില്ലെന്ന് തീരുമാനിക്കുകയായിരുന്നു. 6.30ന് നിശ്ചയിച്ചിരുന്ന ടോസ്, മൂടൽമഞ്ഞ് മാറാത്തതിനാൽ എട്ടരയ്ക്കു ശേഷവും നടത്താൻ സാധിച്ചില്ല.

ഇതോടെ പരമ്പരയിൽ കുറഞ്ഞത് ഒരു മത്സരമെങ്കിലും കളിക്കാമെന്ന മലയാളി താരം സഞ്ജു സാംസന്റെ ആഗ്രഹം സഫലമായില്ല. അന്തിമ ഇലവൻ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പരിക്കേറ്റ് പുറത്തായതിനാൽ സഞ്ജുവിന് ടീമിൽ ഇടം ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ കാലാവസ്ഥ അനുകൂലമല്ലാതായതോടെ മത്സരം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*