രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോൺ പാസ്‍വേർഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ

രാഹുൽ മാങ്കൂട്ടത്തിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ട് ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് ഫോണുകളും കസ്റ്റഡിയിൽ എടുത്തിരുന്നു.

ഫോണിലെ പാസ്‍വേർഡ് തന്റെ സാന്നിധ്യത്തിലോ അല്ലെങ്കിൽ അഭിഭാഷകന്റെ സാന്നിധ്യത്തിലോ ആകണം ഇത് കൈമാറേണ്ടത് എന്നായിരുന്നു രാഹുലിന്റെ ആവശ്യം. ഈ ഹർജിയാണ് ഹൈക്കോടതിയിക്ക് മുൻപിൽ വന്നത്. കേസിൽ വിശദമായ വാദം കോടതി കേൾക്കും അതിനനുസരിച്ചായിരിക്കും കേസിൽ വിധി ഉണ്ടാകുക.

Be the first to comment

Leave a Reply

Your email address will not be published.


*