‘എളുപ്പത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന രീതിയിലാണ് എസ് ഐ ആർ ക്രമീകരിച്ചിരിക്കുന്നത്’; തിരുവനന്തപുരം ജില്ലാ കളക്ടർ

എളുപ്പത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന വിധമാണ് തീവ്രവോട്ടർ പട്ടിക പരിഷ്കരണം ക്രമീകരിച്ചതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐഎഎസ്. ബന്ധുക്കളുടെ വിവരങ്ങൾ വെച്ച് പട്ടിക പുതുക്കാൻ കഴിയും. അല്ലാത്ത ആളുകൾ മാത്രമാണ് രേഖകൾ ഹാജരാക്കേണ്ടതെന്നും ജില്ലാ കളക്ടർ പറഞ്ഞു.

കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ നടന്നു വരുന്നു. ബിഎൽഒമാർ ഓരോ വീട്ടിൽ പോയി വിവരം ശേഖരിച്ചു വരികയാണ്. 2025 ലെ അന്തിമ പട്ടിക ശുദ്ധീകരിക്കണം എന്നതാണ് ഉദ്ദേശം. ജനങ്ങളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും സഹകരിക്കണം. മൂന്ന് തവണ ബിഎൽഒമാർ ഒരു വീട്ടിൽ പോകും. കൂടുതലും സർക്കാർ ജീവനക്കാരെയാണ് ബിഎൽഒആയി ചുമതലപ്പെടുത്തിയിട്ടുള്ളത്. അധ്യാപകരും, അംഗനവാടി വർക്കേഴ്സും കുറവാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് മുതൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ ആരംഭിച്ചിരുന്നു. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. വോട്ടർപട്ടികയിലുള്ളലവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരുമാസത്തോളം നീളുന്ന നടപടിയാണ് ഇന്ന് ആരംഭിയ്ക്കുന്നത്. പോർട്ടലിൽ പേരുള്ള വിവിഐപി മാരുടെ വീടുകളിൽ കലക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും.

Be the first to comment

Leave a Reply

Your email address will not be published.


*