തൊണ്ടി മുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് എതിരായ ശിക്ഷാവിധി മരവിപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് കീഴ്കോടതി വിധി താൽക്കാലികമായി മരവിപ്പിച്ചത്. ആന്റണി രാജുവിന്റെ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചത്. ഫെബ്രുവരി 6 ന് അപ്പീൽ ഹർജിയിൽ വാദം ആരംഭിക്കും. മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നൽകിയിരുന്നത്.
കേസില്‍ രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷ വിധിച്ചതിനാല്‍ ആന്റണി രാജുവിന് എംഎല്‍എ പദവി നഷ്ടമായിരുന്നു.1990 ഏപ്രില്‍ 4ന് അടിവസ്ത്രത്തില്‍ ലഹരി ഒളിപ്പിച്ച് എത്തിയ ഓസ്‌ട്രേലിയന്‍ പൗരനെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിലാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേറ്റ് കോടതിയുടേതായിരുന്നു ശിക്ഷാ വിധി.



Be the first to comment