തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷാവിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നല്‍കിയ അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഫെബ്രുവരി 2ന് വാദം കേള്‍ക്കും. മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍.
കേസില്‍ രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷ വിധിച്ചതിനാല്‍ ആന്റണി രാജുവിന് എംഎല്‍എ പദവി നഷ്ടമായിരുന്നു.1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തില്‍ ലഹരി ഒളിപ്പിച്ച് എത്തിയ ഓസ്‌ട്രേലിയന്‍ പൗരനെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിലാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേറ്റ് കോടതിയുടേതായിരുന്നു ശിക്ഷാ വിധി.



Be the first to comment