താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. ഹിജാബ് വിഷയം തങ്ങള്‍ പ്ലാന്‍ ചെയ്തതാണെന്നും 90 ശതമാനം റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാല്‍ സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം ഒരുക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.
തപാലിലാണ് കത്ത് എത്തിയത്. ഐഡിഎഫ്ഐ എന്ന പേരില്‍, കൈപ്പടയില്‍ എഴുതിയ കത്താണ് ലഭിച്ചത്. നിലവില്‍ ബിഷപ്പ് വിദേശത്താണ്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കുമെന്നും താമരശ്ശേരി പോലീസ് പറഞ്ഞു.



Be the first to comment