ചായക്കെന്ന പോലെ തന്നെ കാപ്പിക്കും ആരാധകർ നിരവധിയാണ്. വൈകുന്നേരം ഒരു കാപ്പി കിട്ടിയാൽ ഊർജ്ജവും ഉന്മേഷവും താനേ വരും. കൃത്യമായ അളവിൽ കുടിച്ചാൽ കാപ്പി ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് കാപ്പി.
കാപ്പി കുടിക്കേണ്ട വിധത്തിൽ കുടിച്ചാൽ ആരോഗ്യഗുണം ഇരട്ടി ചില ചേരുവകൾ കാപ്പിക്കൊപ്പം ചേർക്കുന്നത് അതിന്റെ ആരോഗ്യഗുണം ഇരട്ടിയാക്കുമെന്ന് വിദഗ്ധർ പറയുന്നു.
കറുവപ്പട്ട
കാപ്പിക്കൊപ്പം കറുവപ്പട്ട ചേർക്കുന്നത് രുചി കൂട്ടാനും ശരീരത്തിലെ മെറ്റബോളിസം ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. ഒരു നുള്ള കറുവപ്പട്ട മതിയാകും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരവീക്കം കുറയ്ക്കാൻ സഹായിക്കുന്നതാണ്. കൂടാതെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, രക്തസമ്മർദം എന്നിവയുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
എം സി ടി ഓയിൽ
മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ കൂടുതൽ ഊർജ്ജം നൽകുന്നതാണ്. ഇത് കാപ്പിയിൽ ചേർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതുകൊണ്ടു തന്നെ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് കാപ്പിയിൽ ചേർത്ത് കഴിക്കാവുന്നതാണ്. തേങ്ങയിൽ നിന്നാണ് എം സി ടി ഓയിലിന്റെ ഉണ്ടാക്കുന്നത്. ഇത് കാപ്പിയിൽ ചേർത്ത് കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജവും തലച്ചോറിന്റെ ആരോഗ്യത്തിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഡാർക് ചോക്ലേറ്റ് പൗഡർ
ഡാർക്ക് ചോക്ലേറ്റിൽ ഫ്ലവ്നോയിഡുകളും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാപ്പിയുടെ രുചി വർധിപ്പിക്കുന്നതിനൊപ്പം ഗുണവും ഇരട്ടിയാക്കുന്നു. ഹൃദയാരോഗ്യവും തലച്ചോറിന്റെ മികച്ച പ്രവർത്തനത്തിനും കാപ്പിയിൽ ഡാർക്ക് ചോക്ലേറ്റ് ചേർക്കുന്നത് നല്ലതാണ്. കൂടാതെ കുടലിലെ നല്ല ബാക്ടീരിയകളെ പരിപോഷിപ്പിക്കാനും ഡാർക്ക് ചോക്ലേറ്റ് നല്ലതാണ്.
ആരോഗ്യഗുണങ്ങൾ ഏറെയുണ്ടെങ്കിലും കാപ്പിയുടെ ഗുണങ്ങൾ ആസ്വദിക്കാൻ മിതത്വം പാലിക്കുകയാണ് പ്രധാനം. അമിതമായ കാപ്പിയുടെ ഉപയോഗം വിറയൽ, ഉറക്കമില്ലായ്മ, ഉത്കണ്ഠ, ഉയർന്ന ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകും. രാത്രി വൈകി കാപ്പി കുടിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.
ഇത് ഉറക്കത്തെ തടസപ്പെടുത്താൻ കാരണമാകും. കാപ്പി നിർജ്ജലീകരണം ഉണ്ടാക്കും എന്നതിനാൽ ദിവസം മുഴുവൻ മികച്ച രീതിയിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.



Be the first to comment