പാക് ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്; തിരിച്ചടിച്ച് ഇന്ത്യ

പാകിസ്താൻ‌ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. ഫിറോസ്പുരിൽ പാകിസ്താൻ‌ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മൂന്ന് പേർക്ക് പരുക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. പാകിസ്തിന്റെ ഡ്രോൺ ആക്രമണത്തിനെതിരെ തിരിച്ചടി ആരംഭിച്ച് ഇന്ത്യ. പാകിസ്താനിലെ സഫർവാൾ മേഖലയിൽ ഇന്ത്യ തിരിച്ചടിക്കുന്നു. അവന്തിപോരയിൽ ഇന്ത്യയുടെ വ്യോമതാവളത്തിന് നേരെ പാക് ഡ്രോൺ ആക്രമണശ്രമം നടന്നു. പാക് ഡ്രോൺ വ്യോമസേന തകർത്തു.

കത്‍വയിലും ലഖൻപൂരിലും ഡ്രോൺ ആക്രമണശ്രമം നടന്നു. പുൽവാമയിൽ ഇന്ത്യൻ സേന പ്രതിരോധ നീക്കം ശക്തമാക്കി. ജമ്മു കശ്മീരിലെ മൂന്ന് അതിർത്തി ജില്ലയിൽ നിന്ന് ആളുകളെ ബങ്കറിലേക്ക് മാറ്റി. ശ്രീനഗർ ,ബുഡ്ഗാം , അവന്തിപോര, സോപോർ,ബാരാമുള്ള പുൽവാമ ,അനന്തനാഗ് എന്നിവിടങ്ങളാണ് പാക് ഡ്രോണുകൾ ലക്ഷ്യമിട്ടത്. അവന്തിപോരയിൽ തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടായതായി വിവരം. ശ്രീനഗർ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണശ്രമം നടന്നു.

ബരാക് -8 മിസൈലുകൾ, എസ് -400 സിസ്റ്റങ്ങൾ, ആകാശ് മിസൈലുകൾ പ്രവർത്തിക്കുന്നുണ്ട്. യാത്രാ വിമാനത്തിന്റെ മറവിലാണ് പാകിസ്താന്റെ ഡ്രോൺ ആക്രമണം നടന്നത്. പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നതിന് പിന്നാലെയാണ് പാക് പ്രകോപനം.

Be the first to comment

Leave a Reply

Your email address will not be published.


*