നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ, അതിജീവിതയെ അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോ പ്രചരിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍. തൃശൂര്‍ സിറ്റി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൃശൂര്‍, എറണാകുളം, ആലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായത്.
അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോയാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ പുറത്തു വിട്ടത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മൂന്നു പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഇരുന്നൂറിലേറെ സൈറ്റുകളില്‍ പങ്കുവെച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കും.
നൂറോളം സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും വീഡിയോ മാറ്റണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും ഈ മൂന്നുപേരും മാറ്റിയിട്ടില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പേര് അടക്കം വെളിപ്പെടുത്തി അതിജീവിതയെ അപമാനിക്കുക ലക്ഷ്യമിട്ടുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.



Be the first to comment