കൊല്ലം കൊട്ടാരക്കരയിൽ മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു- ധന്യ ദമ്പതികളുടെ മകൻ ദിലിൻ ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം ഉണ്ടായത്. കിണറിൻ്റെ ചുറ്റുമതിൽ ഉയരം കുറഞ്ഞതായിരുന്നു. കിണറ്റിനുള്ളിലേക്ക് എത്തിനോക്കുന്നതിനിടെ കുട്ടി കിണറ്റിൽ വീണു എന്നാണ് കരുതുന്നത്. സമീപത്ത് ജോലി ചെയ്തിരുന്ന പെയ്ന്റിങ് തൊഴിലാളികൾ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. വളരെ ആഴമുള്ള കിണറായിരുന്നു ഇത്. പിന്നീട് ഉടൻ വീട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന് യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഉല്പാദന ചെലവ് കൂടുന്നതിനാൽ വില വര്‍ധിപ്പിക്കുന്ന കാര്യം മില്‍മ അധികൃതർ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മിൽമ അവസാനമായി പാലിന് വില വർധിപ്പിക്കുന്നത് 2022 ഡിസംബറിലാണ്. […]
കോട്ടയത്തെ നേഴ്സിങ് കോളജിലെ റാഗിങ്ങ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അതി ക്രൂരവും മനുഷ്യമനസിനെ ഞെട്ടിപ്പിക്കുന്നതുമായ സംഭവം. ഡി എം ഇയുടെ ഒരു ടീം അവിടെ പോയിട്ടുണ്ട്. അങ്ങേയറ്റം ക്രൂരമായിട്ടുള്ള സംഭവം. സസ്പെൻഷനിൽ തീരില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്ന തരത്തിൽ മാതൃകാപരമായ നടപടി ഉണ്ടാകും. പരമാവധി സ്വീകരിക്കാവുന്ന […]
ഇലക്ഷൻ പ്രചാരണത്തിനിടെ ബിജെപിയിൽ പടലപ്പിണക്കം. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രധാന്യം നൽകിയില്ലെന്ന് ആരോപിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ പിണങ്ങിപ്പോയി. സന്ദീപിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട് ബിജെപിയുടെ തെരെഞ്ഞെടുപ്പ് കൺവൻഷൻ നടന്നത്. കൺവെൻഷൻ ഉദ്ഘാടനം നടത്തിയത് ഇ ശ്രീധരൻ ആയിരുന്നു. വേദിയിൽ രണ്ട് റോയിൽ […]
Be the first to comment