
ഏറ്റുമാനൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ്‌ഗോപി ഏറ്റുമാനൂർ മഹാദേവക്ഷേത്ര ദർശനം നടത്തി. ഇന്ന് രാവിലെ കുടുംബത്തോടൊപ്പമാണ് സുരേഷ്‌ഗോപി ക്ഷേത്രത്തിലെത്തിയത്. ദർശനത്തിനു ശേഷം തുലാഭാരവും അഞ്ചു പറയും സമർപ്പിച്ചു. ഭാര്യ രാധികയും മകൻ ഗോകുലും മറ്റ് ബന്ധുക്കളും സുരേഷ്‌ഗോപിക്കൊപ്പം ഉണ്ടായിരുന്നു.
സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നത് ദേവസ്വവും പൊലീസും വിലക്കിയിരുന്നു. ഏറ്റുമാനൂർ നഗരസഭ കൗൺസിലർ ഉഷ സുരേഷ് അഞ്ച് വർഷങ്ങൾക്കു മുൻപ് നേർന്ന വഴിപാട് സമർപ്പിക്കാനാണ് അദ്ദേഹം എത്തിയതെന്നാണ് വിവരം.
Be the first to comment