ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ടില്ല

തിരുവനന്തപുരം: അറബിക്കടലിലെ ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ( ഓഗസ്റ്റ് 22) ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. അതേസമയം, ഇന്ന് ഒരു ജില്ലയിലും കാലാവസ്ഥാ വകുപ്പ് പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

ഓഗസ്റ്റ് 24 ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴിയും രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ ഇടിമിന്നലോട് കൂടിയ മിതമായ  ഇടത്തരം മഴയ്ക്കാണ് സാധ്യത.

ഇതോടൊപ്പം ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് തീരങ്ങളിലാണ് പ്രത്യേക ജാഗ്രത നിർദേശം. കേരള തീരത്ത് ഇന്ന് ( ഓഗസ്റ്റ് 22) രാത്രി 11.30 വരെ 2.7 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ ഇടത്തരം മഴയ്ക്കും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*