
ബില്ലുകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറന്‍സില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതിയുടെ നോട്ടീസ്. സര്‍ക്കാരുകള്‍ ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് നിര്‍ദേശം. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെയാണ് രാഷ്ട്രപതി ദ്രൗപദി മുർമു റഫറൻസ് നൽകിയത്. വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിൽ വ്യക്തത തേടിയാണ് രാഷ്ട്രപതി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
Be the first to comment