ഉറക്കമില്ലായ്‌മ വില്ലനാകുന്നുവോ? ഇക്കാര്യം ശീലിച്ചാല്‍ ആരോഗ്യം മെച്ചപ്പെടും

ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ് മതിയായ ഉറക്കം. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിർത്താനും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. തിരക്കേറിയ നിങ്ങളുടെ ദിനചര്യയിയില്‍ പലപ്പോഴും ഉറക്കത്തില്‍ വിട്ടുവീഴ്‌ച ചെയ്യുന്നവരേറെയാണ്.

ജോലി, സോഷ്യൽ മീഡിയ, മറ്റ് ആവശ്യങ്ങള്‍ എന്നിവ ആരോഗ്യകരമായ ഉറക്കത്തെ പലപ്പോഴും ബാധിക്കാറുണ്ട്. മോശം ഉറക്കശീലം നിങ്ങളുടെ ദിനചര്യയെ നേരിട്ട് ബാധിക്കും. ക്ഷീണം, സമ്മർദ്ദം, ഉന്മേഷ കുറവ് എന്നിവയ്‌ക്ക് ഉറക്കക്കുറവ് ഒരു കാരണമാണ്. നല്ല ഉറക്കം ലഭിക്കാനും ഉന്മേഷവും ഊർജസ്വലതയും അനുഭവിച്ച് ഉണരുന്നതിനും ഈ സാധാരണ തെറ്റുകൾ ഒഴിവാക്കുക.

1. ബെഡില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളോട് വിട പറയൂ.

നമ്മൾ പലപ്പോഴും ഫോണിൽ സ്ക്രോൾ ചെയ്യുകയോ വൈകി ടിവി കാണുകയോ ചെയ്യുന്നവരാണ്. രാത്രിയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കണ്ണിന് നീല വെളിച്ചം അടിക്കാന്‍ കാരണമാകുന്നു. ഇതോടെ രാത്രിയാണെന്ന് മനസിലാവാതെ തലച്ചോറും ഉണര്‍ന്നിരിക്കുന്നു. ഉറങ്ങുന്നതിന് 30-60 മിനിറ്റ് മുമ്പെങ്കിലും നിങ്ങൾ ഉപകരണങ്ങൾ ഓഫ് ചെയ്‌ത് വായനയിലോ ധ്യാനത്തിലോ ഏർപ്പെടണം. സാവധാനം ഇത് ഉറക്കത്തിലേക്ക് നിങ്ങളെ കൊണ്ടുപോകും.

2. ഉറക്കത്തിൻ്റെ സമയം അല്‍പ്പം ഒന്ന് മാറ്റിപിടിച്ചാലോ.

ഇക്കാലത്ത് ആളുകൾ വ്യത്യസ്‌ത സമയങ്ങളിൽ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവരാണ്. മെച്ചപ്പെട്ട ഉറക്കം ലഭിക്കാത്തതിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണിത്. ഇത് ക്രമേണ ശരീരിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് വാരാന്ത്യങ്ങളിൽ പോലും നിങ്ങൾ ഒരു നിശ്ചിത ഉറക്ക സമയക്രമം പാലിക്കണം.

3. രാത്രിയില്‍ കഫീനും കട്ടിയുള്ള ആഹാരങ്ങളും ഒഴിവാക്കൂ.

കഫീൻ പലപ്പോഴും ശരീരത്തിൽ കൂടുതൽ നേരം തങ്ങിനിൽക്കുകയും ശരീരത്തെ ഉണർവോടെ നിലനിർത്തുകയും ചെയ്യുന്നു. ഉറക്കത്തിന് തൊട്ട് മുമ്പ് കഫീന്‍ കഴിക്കുന്നത് ഒഴിവാക്കുക. കൂടാതെ കട്ടിയുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങളും ഒഴിവാക്കാനും ശ്രദ്ധിക്കണം. ഇതിനുപകരം എളുപ്പത്തിൽ ദഹിക്കുന്ന വിഭവങ്ങള്‍ തെരഞ്ഞെടുക്കുക.

4. ശ്രദ്ധ തിരിക്കുന്നവ ഒഴിവാക്കൂ.

നല്ല ഉറക്കം ലഭിക്കുന്നതിനായി ഉറങ്ങുന്നതിന് മുമ്പ് നിങ്ങള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശബ്‌ദം, വെളിച്ചം അല്ലെങ്കിൽ ഒരു സുഖകരമല്ലാത്ത കിടക്ക പോലും ഉറക്കത്തെ ബാധിച്ചേക്കാം.

5. അമിതമായി ചിന്തിക്കരുത് .

ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിച്ച് ഉറക്കത്തിൻ്റെ ശ്രദ്ധ തിരിക്കാതെയിരിക്കുക. അമിത ചിന്തകള്‍ സമ്മർദ്ദം അനുഭവിക്കുന്നതിനും എഴുന്നേൽക്കുന്നതിനും തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനും കാരണമാകുന്നു. മനസിനെ ശാന്തമാക്കാൻ ശ്വസന പരിശീലനങ്ങള്‍, മിതമായ സ്‌ട്രെച്ചിങ് പോലുള്ളവ പരിശീലിക്കാവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*