ഇന്ന് ഈസ്റ്റർ: യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ

യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കും. കുരിശുമരണത്തിനു ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ത്യാഗവും സഹനവും ഈ ദിനത്തിൽ വിശ്വാസികൾ സ്മരിക്കുന്നു. കുരിശിൽ ഏറിയ യേശുക്രിസ്തു മരണത്തെ തോൽപ്പിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ദിവസം എന്നാണ് വിശ്വാസം.

ക്രൈസ്തവർക്ക് ഇത് പ്രത്യാശയുടെ ദിനം. ദേവാലയങ്ങൾ എല്ലാം അർദ്ധരാത്രി മുതൽ പ്രാർത്ഥനാ നിർഭരം. ശുശ്രൂഷകൾ, ദിവ്യബലി, പ്രത്യേക കുർബാനകൾ എല്ലാം പുലർച്ചയോടെ പൂർത്തിയായി. ഈസ്റ്റർ ആചരണത്തിന് ക്രിസ്മസ് പോലെ പ്രത്യേക തിയതി ഇല്ല. ഭൂരിഭാഗം ക്രൈസ്തവരും ജൂലിയൻ കാലണ്ടർ അനുസരിച്ചാണ് ഇപ്പൊൾ 50 ദിവസത്തെ വ്രതാനുഷ്ടാനത്തിന് ശേഷം ഈസ്റ്റർ ആഘോഷിക്കുന്നത്. എല്ലാ പ്രേക്ഷകർക്കും സമാധാനത്തിൻ്റെയും പ്രത്യാശയുടെയും ദിവ്യ സന്ദേശം പകർന്ന് നൽകുന്നതാകട്ടെ ഈ ഈസ്റ്റർ ദിനം.

Be the first to comment

Leave a Reply

Your email address will not be published.


*