ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിക്ക് ആയി തന്നെയാണ് ഫുട്‌ബോള്‍ ആരാധകരുടെ ഇന്നത്തെ കാത്തിരിപ്പെങ്കിലും പ്രമുഖ ടീമുകളായ ചെല്‍സിയും ടോട്ടനവും ആര്‍സനലുമൊക്കെ ഇന്ന് കളത്തിലിറങ്ങും. ലാലിഗയില്‍ റയല്‍ മാഡ്രിഡും ഇറങ്ങുന്നുണ്ട് ഇന്ന്.
ഇന്ത്യന്‍ സമയം രാത്രി എട്ടരക്കാണ് ടോട്ടന്‍ഹാം, ലിവര്‍പൂള്‍, ചെല്‍സി, ഫുള്‍ഹാം എന്നീ ടീമുകളുടെ മത്സരം. രാത്രി 11 മണിക്കാണ് ആര്‍സനല്‍ നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ ബ്രന്റ്‌ഫോര്‍ഡ് ആണ്. ലിവര്‍പൂള്‍ ബേണ്‍ലിയെയും ടോട്ടനം വെസ്റ്റ് ഹാമിനെയും ക്രിസ്റ്റല്‍ പാലസ് സണ്ടര്‍ലാന്റിനെയും ഫുള്‍ഹാം ലീഡ്‌സ് യുണൈറ്റഡിനെയും നേരിടും.
21 മത്സരങ്ങളില്‍ നിന്നായി 49 പോയിന്റുള്ള ആര്‍സനല്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 35 പോയിന്റുള്ള ലിവര്‍പൂള്‍ നാലും 31 പോയിന്റുള്ള ചെല്‍സി എട്ടും 27 പോയിന്റുള്ള ടോട്ടനം പതിനാലാം സ്ഥാനത്തുമാണ്.സ്പാനിഷ് ടൂര്‍ണമെന്റ് ആയ ലാലിഗയിലും ഇന്ന് പ്രമുഖ ടീമുകള്‍ കളത്തിലുണ്ട്. റയല്‍ മാഡ്രിഡും ലവന്റെയും തമ്മിലുള്ള മത്സരം ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 നാണ്.



Be the first to comment