
പാലിയേക്കര ടോള്‍ പിരിവ് നാലാഴ്ചത്തേത്ത് നിര്‍ത്തിവച്ച ഹൈക്കോടതി ഉത്തരവിന് എതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയില്‍. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്.
അടിപ്പാതാ നിര്‍മാണത്തെ തുടര്‍ന്ന് മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയില്‍ രൂപപ്പെട്ട മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിലായിരുന്നു ഹൈക്കോടതി നടപടി. ഉത്തരവ് അടിയന്തരമായി നടപ്പാക്കുമെന്ന് ടോള്‍ പ്ലാസ അധികൃതരും ഹൈക്കോടതിവിധി ജനങ്ങളുടെ വിജയമെന്ന് ഹര്‍ജിക്കാരന്‍ ഷാജി കോടന്‍കണ്ടത്തും പ്രതികരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ സാധ്യത ഉള്ളതിനാല്‍ ഷാജി കോടങ്കണ്ടത് തടസഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
പുതുക്കാട്, പേരാമ്പ്ര, മുരിങ്ങൂര്‍, കൊരട്ടി, ചിറങ്ങര തുടങ്ങി അഞ്ചു ഇടങ്ങളില്‍ അടിപാത നിര്‍മ്മാണത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് യാത്രക്കാര്‍ അനുഭവിക്കുന്നത്. പലകുറി ഹൈക്കോടതി ഉള്‍പ്പെടെ വടിയെടുത്തു. സമയം അനുവദിച്ചു. പ്രശ്‌നപരിഹാരമാകാനായതോടെയാണ് നാലാഴ്ച ടോള്‍ പിരിവ് തന്നെ നിര്‍ത്തിവയ്ക്കാനുള്ള കടുത്ത തീരുമാനം.
ടോള്‍ നിര്‍ത്തിവെച്ചെങ്കിലും പാലിയേക്കര ടോള്‍ പിരിവ് കമ്പനിക്ക് ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു.നേരത്തെ ഉണ്ടായിരുന്ന കരാര്‍ പ്രകാരം ടോള്‍ പിരിവ് നിര്‍ത്തി വയ്‌ക്കേണ്ടി വന്നാല്‍ ദേശീയപാത അതോറിറ്റി അതിനു സമാനമായ തുക നല്‍കണം എന്നുള്ളതാണ് വ്യവസ്ഥ.
Be the first to comment