- അമരത്തിൽ മുരളിയുടെ കഥാപാത്രത്തിന്റെ മകനായ രാഘവനെ അവതരിപ്പിച്ചത് അശോകനായിരുന്നുവെങ്കിലും സംവിധായകൻ അതിനായി ആദ്യം സമീപിച്ചത് വൈശാലിയിലൂടെ ശ്രദ്ധേയനായ സഞ്ജയ് മിത്രയെയായിരുന്നു. എന്നാൽ അദ്ദേഹത്തിന് ശാരീകമായി സുഖമില്ലാത്തതിനാൽ സംവിധായകൻ അശോകനിലേക്കെത്തുകയായിരുന്നു.
2 . ആ സമയം ഇൻ ഹരിഹർ നഗറിൽ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു അശോകൻ. കഥാപാത്രത്തെ ഭരതൻ വിവരിച്ചുകൊണ്ട്തപ്പോൾ തനിക്ക് ആ വേഷം അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുമോയെന്ന് ഭയന്ന് അദ്ദേഹം പിന്തിരിയാൻ ആഗ്രഹിച്ചിരുന്നു. ഏതായാലും പിൽക്കാലം അശോകന്റെ ട്രേഡ്മാർക്ക് വേഷമായി രാഘവൻ മാറി.
- 1991 ജനുവരിയിൽ റിലീസ് പ്രഖ്യാപിച്ചുവെങ്കിലും പിനീടാത്ത ഫെബ്രുവരിയിലേയ്ക്ക് മാറ്റേണ്ടി വന്നു. റിലീസ് മാറ്റിവെക്കേണ്ടി വരുന്ന ചില ചിത്രങ്ങളുടെ പരാജയം, അതൊരു അന്ധ വിശ്വസമായി മാറാൻ ഇടയായി എന്ന് നടൻ അശോകൻ പറയുന്നു. ഏതായാലും സകല ധാരണകളെയും കടലിൽ തള്ളി അമരം ഒരേ സമയം നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടി 200 ദിവസത്തിലധികം ഓടി.
- മാതു എന്ന നായികയുടെ അച്ഛനായ മധ്യവയസ്കനെ വേഷത്തിൽ മമ്മൂട്ടി തകർത്തഭിനയിക്കുമ്പോൾ വെറും 39 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
- കടലോര പ്രദേശത്തെ മുക്കുവരുടെ കഥ പറഞ്ഞ മരത്തിൽ അരയന്മാരുടെ പ്രത്യേക രീതിയിലുള്ള ഭാഷ ശൈലി വളരെ വിശദമായി ഭരതനും തിരക്കഥാകൃത്ത് ലോഹിതദാസും പേടിച്ചിരുന്നു. കൂടാതെ മമ്മൂട്ടി കെ.പി.എസ്.സി ലളിത, മുരളി തുടങ്ങിയ അഭിനേതാക്കളും ഭാഷ ശൈലി പഠിക്കുകയും മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.

- അരയന്മാരുടെ ഭാഷാശൈലി ചിത്രത്തിൽ ഉപയോഗിക്കുന്നതിൽ അണിയറപ്രവർത്തകർക്കെതിരെ ഒരു കൂട്ടർ സമരം ചെയ്തിരുന്നു. എന്നാൽ കുറച്ച് വിവാദങ്ങൾ കെട്ടടക്കി പ്രദർശനത്തിനെത്തിയ അമരത്തിലെ ഭാഷാശൈലി വലിയ ശ്രദ്ധ നേടി.
- മൽസ്യ തൊഴിലാളികളുടെ ജീവിതം പറഞ്ഞ റിയലിസ്റ്റിക്ക് ചിത്രമായിരുന്നു എങ്കിലും അക്കാലത്തെ ഏറ്റവും വലിയ ബജറ്റിലായിരുന്നു അമരം ഒരുക്കിയത്.
- ചിത്രത്തിലെ പ്രകടനത്തിന് കെ.പി.എസ്.സി ലളിതയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും, മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചു.
- ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് രവീന്ദ്രനായിരുന്നു എങ്കിലും പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തത് ജോൺസൻ മാസ്റ്ററായിരുന്നു.
- ചിത്രത്തിലെ ചില രംഗങ്ങൾക്കായി ഛായാഗ്രാഹകൻ മധു അമ്പാട്ട് കാൽ കിലോമീറ്ററോളം ഇറങ്ങി ചെന്ന് അതിസാഹസികമായി ചിത്രീകരണം നടത്തിയിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. അമരത്തിനായി മധു അമ്പാട്ട് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങി.



Be the first to comment