
തലസ്ഥാനത്ത് ആകാശ ദൃശ്യവിരുന്ന് ഒരുക്കി ഡ്രോൺ പ്രദർശനം. ഓണാഘോഷത്തിൻ്റെ ഭാഗമായി ടൂറിസം വകുപ്പാണ് ഡ്രോൺ ഷോ സംഘടിപ്പിച്ചത്. മാവേലി മന്നന്നും, നൃത്തരൂപങ്ങളും മുഖ്യമന്ത്രിയും ആകാശത്ത് മിന്നി മാഞ്ഞു. തിരുവോണരാത്രിയിലെ പ്രദർശനം കാണാൻ മന്ത്രിമാരായ മുഹമ്മദ് റിയാസും വി ശിവൻകുട്ടിയും നേരെത്തെ തന്നെയെത്തി.
700ലധികം ഡ്രോണുകളുമായി കേരള തനിമ വിളിച്ചോതുന്ന ആകാശ കാഴ്ചകളോടെ തുടങ്ങിയ പ്രദർശനം പിന്നീട് നഗരത്തിന്‍റെ പ്രധാനവികസന ആകർഷണമായ വിഴിഞ്ഞം തുറമുഖത്തേക്ക് കടന്നു. കളരിപയറ്റും ചെണ്ടയും മാവേലിയും സദ്യയും ഒക്കെ ഡ്രോണുകളാൽ ആകാശത്ത് നിറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ഡ്രോൺ പ്രദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ ടൂറിസം ഓണം വാരാഘോഷം കനകക്കുന്നിൽ ഗംഭീരമായി അരങ്ങേറുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ഓണാഘോഷ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചിരുന്നു. മുപ്പത്തിമൂന്ന് വേദികളിലായി വൈവിധ്യങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Be the first to comment