‘ കുറ്റം ആരോപിച്ചു എന്ന് കരുതി അയാള്‍ കുറ്റവാളി ആകുന്നില്ല; സിപിഐക്ക് സിപിഐയുടെ നിലപാടുണ്ടാകും’ മറുപടിയുമായി ടി പി രാമകൃഷ്ണന്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ പത്മകുമാറിനെ നടപടി എടുക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച സിപിഐക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. കുറ്റം ആരോപിച്ചു എന്ന് കരുതി അയാള്‍ കുറ്റവാളി ആകുന്നില്ല. സിപിഐക്ക് സിപിഐയുടെ നിലപാടുണ്ടാകും. കുറ്റവാളി എങ്കില്‍ സംരക്ഷിക്കാന്‍ പാര്‍ട്ടി തയ്യാറാകില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

സ്വര്‍ണപ്പാളി വിഷയത്തില്‍ സിപിഐഎമ്മിന് ഒരു പ്രതിരോധവും ഇല്ല. അയ്യപ്പന്റെ ഒരു സ്വര്‍ണവും നഷ്ടപ്പെടരുത് എന്ന് തന്നെയാണ് സിപിഐഎം നിലപാട്. ഇതുതന്നെയാണ് എല്‍ഡിഎഫിന്റെയും സര്‍ക്കാരിന്റെയും നിലപാട്. ഈ വിഷയം ഉയര്‍ത്തി സിപിഐഎമ്മിനെ കടന്നാക്രമിക്കാന്‍ ആണ് ശ്രമിക്കുന്നത് – അദ്ദേഹം പറഞ്ഞു.

ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. പത്മകുമാര്‍ കുറ്റവാളിയായി എന്ന് പറയാന്‍ കഴിയില്ല. എസ്‌ഐടി റിപ്പോര്‍ട്ട് വരട്ടെ. കുറ്റവാളി എങ്കില്‍ സംരക്ഷിക്കാന്‍ പാര്‍ട്ടി തയ്യാറാകില്ല. സിപിഐക്ക് സിപിഐയുടെ നിലപാട്. കുറ്റം ആരോപിച്ചു എന്ന് കരുതി അയാള്‍ കുറ്റവാളി ആകുന്നില്ല – അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ എ പത്മകുമാറിനെതിരെ സിപിഐഎം നടപടി വൈകുന്നതില്‍ സിപിഐയ്ക്ക് ആശങ്കയെന്ന വാര്‍ത്ത ട്വന്റിഫോര്‍ പുറത്തുവിട്ടിരുന്നു. നടപടി വൈകുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് സിപിഐ വിലയിരുത്തല്‍. ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നേതാക്കള്‍ ആശങ്ക പങ്കുവെച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*