കെ എസ് ആർ ടി സി മാനേജ്മെൻ്റിൻ്റെത് ഏകപക്ഷീയമായി സമീപനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ

കെ എസ് ആർ ടി സി മാനേജ്മെൻ്റിൻ്റെത് ഏകപക്ഷീയമായി സമീപനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. തൊഴിലാളികളെയോ, തൊഴിലാളി സംഘടനകളെയോ പരിഗണിക്കുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല. എന്തുകൊണ്ടാണ് സംഘടനകളമായി ചർച്ച ചെയ്യാത്തത്.

സമരം ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും നടത്തി. ബദലി ജീവനക്കാരെ ഏകീകമായി മാനേജ്മെന്റ് മാറ്റി നിർത്തി. സ്ഥാപനത്തിൽ ജോലിചെയ്യുന്നവരെ വിശ്വാസത്തിൽ എടുക്കണം. ഒരു നിതീ കരണവും ഇല്ലാത്ത പരീക്ഷണങ്ങളാണ് നടപ്പാക്കുന്നത്. ഭരണപരിഷ്കാരം കൊണ്ട് മാത്രം കെഎസ്ആർടിസി രക്ഷപ്പെടില്ലെന്നും അദ്ദേഹം വിമർശിച്ചു.

ആദ്യം വിശ്വാസത്തിൽ എടുക്കേണ്ടത് തൊഴിലാളികളെ. 125 ബദൽ ജീവനക്കാരെ മാറ്റി നിർത്തിയതിനെതിരെയാണ് സമരം. അടിയന്തരമായി അടിയന്തരമായി മാനേജ്‌മെന്റ് തൊഴിലാളികളുമായി ചർച്ച നടത്തണം. സ്ഥാപനത്തിൻ്റെ നിലനിൽപ്പ് മുന്നിൽ കണ്ടാണ് തൊഴിലാളികൾ സഹകരിക്കുന്നത്.

അത് മനസിലാക്കാൻ സ്ഥാപനത്തിൻ്റെ എംഡിക്ക് കഴിയണം. തെറ്റായ കാര്യങ്ങൾ നടപ്പിലാക്കുന്നു. അത് തിരുത്താൻ എം ഡി തയ്യാറാകണം. തൊഴിലാളികളെ ചേർത്തു നിർത്തണം. രണ്ട് അറകൾ തീർത്താൽ സ്ഥാപനം വളരില്ല. ഇക്കാര്യത്തില്‍ അടിയന്തിരമായി കൂടിയാലോചന നടത്തണം. മാനേജ്മെൻ്റ് നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ കേരളത്തിലുടനീളം സമരം തുടരുമെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. tp[

Be the first to comment

Leave a Reply

Your email address will not be published.


*