കിഫ്ബിയെ തകർക്കുക എന്ന നിലപാട് കേന്ദ്രം തുടർച്ചയായി നടപ്പാക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. മുഖ്യമന്ത്രിക്കെതിരെയുള്ള ഇഡി നോട്ടീസ് ഇതാണ് വ്യക്തമാക്കുന്നത്. തെരഞ്ഞടുപ്പ് ഘട്ടത്തിൽ ഇത് ഉയർത്തി കൊണ്ടു വരാറുണ്ട്. സർക്കാരും മുന്നണിയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
വലിയ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നു. ചരിത്രത്തിൽ ഇല്ലാത്ത വിധമുള്ള നേട്ടങ്ങൾ ഉണ്ടാക്കി. പദ്ധതികൾ നടപ്പാക്കാൻ കാരണം കിഫ്ബി സജീവമായതെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. വൻ കിട വികസന പദ്ധതികൾ ബജറ്റിൽ നിന്ന് ചെയ്യാൻ കഴിയില്ല. കിഫ്ബി വഴി ആണ് ഇത് സാധ്യമായത്. കിഫ്ബിയെ തകർക്കുക എന്നാണ് ഉദ്ദേശമെന്ന് അദേഹം പറഞ്ഞു.
ഇഡിയുടേത് വേട്ടയാടൽ തുടർച്ചയാണ്. തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യം ഉള്ളതിനാൽ അതിജീവിക്കും. മുഖ്യ മന്ത്രിയുടെ കുടുംബത്തെ പോലും വേട്ടയാടുന്നു. കേരളം ഇതിനെ നേരിടും. ഇതുവരെ വന്ന ആരോപണങ്ങളൊന്നും എങ്ങും എത്തിയില്ല. കിഫ്ബി ഇടപാടുകൾ എല്ലാം നിയമ വിധേയമാണെന്നും എൽഡിഎഫിന് ആശങ്കയില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.



Be the first to comment