ശബരിമലയിൽ ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രാക്ടർ പാഞ്ഞുകയറി; ഒൻപത് പേർക്ക് പരുക്ക്

ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ അപകടം. ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് 6.10നായിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരു മലയാളി 2 തമിനാട് സ്വദേശി 5 ആന്ധ്രാ സ്വദേശികൾ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മാലിന്യം കൊണ്ടുപോകുന്ന ട്രാക്ടര്‍ ആണ് അപകടമുണ്ടാക്കിയത്. കനത്ത മഴയില്‍ കുത്തനെയുള്ള റോഡില്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു. വഴുക്കലുള്ള റോഡിലാണ് അപകടമുണ്ടായത്. ഡ്രൈവറെ സന്നിധാനം പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തോടെ സന്നിധാനത്ത് തിരക്ക് വളരെ കുറഞ്ഞിരുന്നു ഈ സമയത്താണ് സംഭവം നടക്കുന്നത് അതുകൊണ്ട് തന്നെ അപകടത്തിന്റെ വ്യാപ്‌തി കുറവാണ്.

Be the first to comment

Leave a Reply

Your email address will not be published.


*