കോട്ടയത്ത് അറ്റകുറ്റപ്പണി; ചില ട്രെയിനുകള്‍ വഴി തിരിച്ചു വിടും; ചിലത് ഭാഗികമായി റദ്ദാക്കി

 കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഒക്ടോബര്‍ 11, 12 തിയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണി കാരണം ചില ട്രെയിനുകള്‍ വഴി തിരിച്ചുവിടണമെന്നും ചിലത് ഭാഗികമായി റദ്ദാക്കിയതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.

16319 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 22503 കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 16343 തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്സ്പ്രസ് ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുക. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.

16347 തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ ഒക്ടോബര്‍ 11-ലെ 16327 മധുര-ഗുരൂവായൂര്‍ എക്സ്പ്രസ് കൊല്ലത്തിനും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി. ട്രെയിന്‍ കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും.

ഒക്ടോബര്‍ 12-ലെ 16328 ഗുരുവായൂര്‍-മധുര എക്സ്പ്രസ് ഗുരുവായൂരിനും കൊല്ലത്തിനും ഇടയില്‍ റദ്ദാക്കി. ഉച്ചയ്ക്ക് 12.10-ന് കൊല്ലത്തുനിന്നായിരിക്കും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. ഒക്ടോബര്‍ 11-ലെ 16326 കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസ് കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയില്‍ റദ്ദാക്കി. ട്രെയിന്‍ ഏറ്റൂമാനൂര്‍ സ്റ്റേഷനില്‍നിന്ന് രാവിലെ 05.27 ന് പുറപ്പെടും.

Be the first to comment

Leave a Reply

Your email address will not be published.


*