യുഎസ് പാസ്പോർട്ടിൽ ട്രാൻസ്ജൻഡേഴ്സിന് ഇടമില്ല; ട്രംപ് നയം ശരിവച്ച് സുപ്രീംകോടതി

അമേരിക്കൻ പാസ്പോർട്ടിൽ ലിം​ഗസൂചകത്തിൽ‌ ട്രാൻ‌സ്ജൻ‌ഡേഴ്സിന് ഇനി ഇടമില്ല. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയം നടപ്പാക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഇനി പാസ്പോർ‌ട്ടിൽ ലിം​ഗ സൂചകത്തിൽ പുരുഷൻ/സ്ത്രീ എന്ന് മാത്രമായി പരിമിതപ്പെടുത്തും. നയത്തെ ചോദ്യം ചെയ്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമായ കീഴ്‌ക്കോടതി വിധി വന്നിരുന്നു. ഇതിന് പിന്നാലെ സുപ്രീംകോടതിയുടെ നിർണായക അനുമതി ട്രംപ് ഭരണകൂടത്തിന് ലഭിച്ചത്.

പുതിയതോ പുതുക്കിയതോ ആയ പാസ്‌പോർട്ടുകളിൽ ലിംഗ വ്യക്തിത്വവുമായി പൊരുത്തപ്പെടുന്ന തരത്തിൽ, ‘പുരുഷൻ’, ‘സ്ത്രീ’ അല്ലെങ്കിൽ ‘എക്സ്’ എന്നിവ പാസ്‌പോർട്ടിൽ തിരഞ്ഞെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന കീഴ്‌ക്കോടതി ഉത്തരവ് സുപ്രീം കോടതിയുടെ തള്ളി. ജനനസമയത്ത് നിശ്ചയിച്ചിട്ടുള്ള ലിംഗഭേദം മാത്രം പാസ്‌പോർട്ടുകൾക്ക് ബാധകമാക്കണമെന്ന നയം തടഞ്ഞ ജഡ്ജിയുടെ ഉത്തരവ് പിൻവലിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഉത്തരവ്.

പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എന്നിങ്ങനെ രണ്ട് ലിംഗഭേദങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന് കഴിഞ്ഞ ജനുവരിയില്‍ ട്രംപ് ഭരണകൂടം ഒരു എക്‌സിക്യുട്ടീവ് ഉത്തരവ് പുറപ്പെടുവിപ്പിച്ചിരുന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പിന്നീട് പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചിരുന്നു. ജനുവരിയില്‍ പ്രസിഡന്റ് പദവിയിലേക്ക് മടങ്ങിയെത്തിയതു മുതല്‍ രണ്ട് ലിംഗങ്ങളേയുള്ളൂ എന്ന നിലപാട് സ്വീകരിച്ചിരുന്നു ട്രംപ്. യുഎസ് സൈന്യത്തില്‍ ചേരുന്നതില്‍നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കി. ഇതിനും സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*