ശബരിമല സന്നിധാനത്തെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ഇളക്കിയ വിവാദത്തിൽ വാർത്ത നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സ്വർണ ദ്വാരപാലക ശില്പി അനുമതിയില്ലാതെ കൊണ്ടുപോയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. സ്വർണ്ണം പൂശിയ ചെമ്പ് പാളികളാണ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതെന്ന് ദേവസ്വം ബോർഡ് വിശദീകരിച്ചു.
തന്ത്രിയുടെ അനുമതിയോടെയാണ് പാളികൾ കൊണ്ടുപോയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നായിരുന്നു കണ്ടെത്തൽ. അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത് ഗുരുതര വീഴ്ചയെന്ന്
ഓണക്കാലത്തെ പ്രത്യേക പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചതിന് ശേഷമാണു ശ്രീ കോവിനു മുന്നിലെ സ്വർണപ്പാളി അറ്റകുറ്റപ്പണികൾക്കായി ഇളക്കിയത്. സംഭവത്തിൽ ഗുരുതര വീഴ്ച എന്നാണ് സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. സ്വർണ്ണപ്പണികൾ സന്നിധാനത്ത് നടത്തണമെന്ന് കോടതി നിർദ്ദേശം ലംഘിക്കപ്പെട്ടെന്നും സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.



Be the first to comment