‘നാളെയും കളി കാണാൻ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്ന 60,000 ക്രിക്കറ്റ് പ്രേമികളോട് ക്ഷമ ചോദിക്കുന്നു’; പെര്‍ത്ത് ജയത്തിന് ശേഷം ട്രോവിസ് ഹെഡ്

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം ഓസീസ് അനായാസം മറികടന്നു. 69 പന്തില്‍ സെഞ്ചുറി തികച്ച ട്രാവിസ് ഹെഡ് ഓസീസ് ജയം അനായാസമാക്കി.

മൂന്നാം ദിനം ടിക്കറ്റ് ബുക്ക് ചെയ്ത ക്രിക്കറ്റ് പ്രേമികളോട് മത്സരശേഷം ക്ഷമാപണം നടത്തി. എന്നെ ഓപ്പണറാക്കാനുള്ള തീരുമാനം എല്ലാവരും കൂടി എടുത്തതാണ്. എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നു, അതിന് പിന്തുണയും ഉണ്ടായിരുന്നു. മുന്നിലുണ്ടായിരുന്ന പദ്ധതികള്‍ കൃത്യായി ഞാന്‍ നടപ്പിലാക്കിയെന്ന് വിശ്വസിക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഇതുപോലുള്ള ഒരു വിജയം നേടുന്നത് മഹത്തായ കാര്യമാണ്. നാളത്തേക്ക് ടിക്കറ്റെടുത്ത 60,000 ക്രിക്കറ്റ് പ്രേമികളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു.

ഇംഗ്ലണ്ട് ഇന്നലെ നന്നായി പന്തെറിഞ്ഞു. അത് ഞങ്ങളെ ബാക്ക് ഫൂട്ടിലാക്കി. എന്നാല്‍ കളി നഷ്ടപ്പെടരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നിര്‍ണായക സംഭാവന നല്‍കാന്‍ കഴിയുന്നതില്‍ വളരെയേറെ സന്തോഷം. ഇംഗ്ലണ്ടിന്റെ ഷോര്‍ട്ട്-ബോള്‍ പ്ലാനുകള്‍ എങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. 2023 ല്‍ ഞങ്ങള്‍ അത് ധാരാളം കണ്ടു. കോച്ചിംഗ് സ്റ്റാഫിനും പാറ്റ് കമ്മിന്‍സിനും കുറച്ച് ആശയങ്ങള്‍ ഉണ്ടായിരുന്നു. അത് ഫലപ്രദമാവുകയും ചെയ്തുവെന്നും ഹെഡ് വ്യക്തമാക്കി

പെര്‍ത്തില്‍ ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. രണ്ടു ദിവസം കൊണ്ട് 30 വിക്കറ്റുകള്‍ നിലംപൊത്തിയ പെര്‍ത്തിലെ വിക്കറ്റില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം ഓസീസ് അനായാസം മറികടന്നു. 69 പന്തില്‍ സെഞ്ചുറി തികച്ച ട്രാവിസ് ഹെഡ് ഓസീസ് ജയം അനായാസമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*