
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിലെ ജോയ്‌നഗറിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവച്ചു കൊന്നു. തൃണമൂലിന്റെ ബാമുൻഗചി ഏരിയ പ്രസിഡന്റായ സൈഫുദ്ദിൻ ലാസ്കറാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പ്രദേശത്ത് വ്യാപക അക്രമം നടന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആളെ പിടികൂടിയ തൃണമൂൽ പ്രവർത്തകർ ഇയാളെ കൂട്ടം കൂടി തല്ലിക്കൊന്നു.
സിപിഎമ്മാണ് കൊലയ്ക്ക് പിന്നിലെന്ന് തൃണമൂൽ നേതാക്കളും, തൃണമൂൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിപിഎമ്മും ആരോപിച്ചു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തൃണമൂൽ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Be the first to comment