
ഇസ്രയേലിനും ഇറാനുമെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചുവെന്നാണ് ട്രംപിന്റെ വിമര്‍ശനം. ആണവപദ്ധതികള്‍ വീണ്ടും തുടങ്ങാന്‍ ഇറാന് സാധിക്കില്ല.
പുതിയ വ്യോമാക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രംപ് അതില്‍ ആശങ്ക പ്രകടിപ്പിച്ചു. ആ ബോംബുകള്‍ വര്‍ഷിക്കരുതെന്നും നിങ്ങളുടെ പൈലറ്റുമാരെ തിരിച്ചുവിളിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇരുരാജ്യങ്ങളുടേയും നടപടികളില്‍ താന്‍ അസന്തുഷ്ടനാണെന്നും പ്രത്യേകിച്ച് ഇസ്രയേലിന്റെ കാര്യത്തില്‍ തനിക്ക് നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇസ്രയേലിനെ ശാന്തരാക്കാനാണ് താന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് ഇന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. വളരെ കഠിനമായാണ് ഇരുരാജ്യങ്ങളും പോരാടുന്നതെന്നും അവരെന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആണവ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയ ഇറാനെ അനുനയിപ്പിക്കാന്‍ നീക്കവുമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി എത്തി. ഇറാനുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുവെന്ന് കഅഋഅ . ഇന്ത്യന്‍ സമയം ഒന്‍പത് മണിയോടെയായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് വെടിനിര്‍ത്തല്‍ അറിയിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി അറിയിച്ചിരുന്നു. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Be the first to comment