നവംബറിൽ ട്രംപ് ഇന്ത്യയിലേക്ക്? ക്വാഡ് ഉച്ചകോടി ചർച്ചകൾക്ക് വഴിത്തിരിവാകുമോ?

നവംബറിൽ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ സൂചന നൽകി. ഇതോടെ ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി. അമേരിക്കൻ സെനറ്റ് വിദേശകാര്യ സമിതിക്ക് മുന്നിലാണ് ഗോർ ഈ പരാമർശം നടത്തിയത്. ക്വാഡ് നേതാക്കന്മാരുടെ യോഗത്തിൽ പങ്കെടുക്കാൻ ട്രംപ് പ്രതിജ്ഞാബദ്ധനാണെന്നും കൂട്ടായ്മയിൽ ഇന്ത്യയുടെ സ്ഥാനം പ്രധാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കാൻ രൂപീകരിച്ച ഒന്നാണ്. എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന വന്നതെന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അമേരിക്കൻ സന്ദർശന വേളയിൽ ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

അതേസമയം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തണമെന്ന നിലപാടാണ് ഗോർ ഉയർത്തിയത്. ഇത് റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കെതിരെ നിലകൊള്ളാൻ ഇന്ത്യയെ പ്രേരിപ്പിക്കാനുള്ള അമേരിക്കയുടെ നയത്തിൻ്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*